SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

ക്രിസ്മസ് വരവറിയിച്ച് ഗ്രാമങ്ങൾ

കിളിമാനൂർ: അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പാപ്പാ തൊപ്പികൾ, വിവിധതരത്തിലുള്ള സ്റ്റാറുകൾ, ആശംസാകാർഡുകൾ എന്നിവകളാൽ നിറഞ്ഞ് പാതയോരങ്ങൾ വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികൾ സജീവമായി. മുൻവർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു.

ക്രിസ്മസ് പാപ്പായുടെ തൊപ്പി, മാസ്‌ക് എന്നിവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നവരുടെ തിരക്കും ഏറെയാണ്. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ എന്നിവ കാണാനും വാങ്ങാനും ആളുകൾ എത്തിത്തുടങ്ങി. പല വീടുകളിലും പള്ളികളിലും നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീയും ഒരുങ്ങിക്കഴിഞ്ഞു. പരമ്പരാഗത പേപ്പർ, പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാരില്ല.

വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെങ്കിലും ഉച്ചക്കഴിഞ്ഞെത്തുന്ന മഴ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നു. വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന് വ്യാപാരികൾ പറയുന്നു.

വിപണിയിൽ പുതിയ ട്രെൻഡുകൾ

എൽ.ഇ.ഡി സ്റ്റാറുകൾ, മഴത്തുള്ളി ലൈറ്റുകൾ, ബൾബ് മോഡൽ ലൈറ്റുകൾ, ട്രീ മോഡൽ ലൈറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ. 80 രൂപ മുതലാണ് വില. കുട്ടികൾക്കായി ക്രിസ്മസ് പാപ്പാ മോഡൽ റാകളും ഇറങ്ങിയിട്ടുണ്ട്. ബലൂണുകളുടെ വില 10 രൂപ മുതൽ ആരംഭിക്കുന്നു. ഇവയിൽ പാമ്പ് മോഡൽ, ഫുട്‌ബാൾ മോഡൽ എന്നിവയുമുണ്ട്.

വില ഇങ്ങനെ:

തൊപ്പി വില 20 മുതൽ.

റബർ മോഡൽ ക്രിസ്മസ് പാപ്പാ മുഖംമൂടിക്ക് 20 രൂപ മുതൽ.

പ്ലാസ്റ്റിക് മോഡൽ മാസ്കുകളുടെ വില 120 മുതൽ

ഉടുപ്പുകളുടെ വില 160രൂപ

30രൂപയുടെ വിവിധതരത്തിലുള്ള മാലകൾ.

സ്റ്റിക്ക് വില 80,120

കേക്കും വീഞ്ഞും

പ്ലം കേക്കിനാണ് ക്രിസ്മസിന് ഡിമാന്റെങ്കിലും കേക്കുകളിൽ വ്യത്യസ്ത ഒരുക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. മുംബയ്, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് അലങ്കാര വസ്തുക്കൾ എത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL