SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

താരങ്ങളുടെ പൊങ്കാല

തിരുവനന്തപുരം: തിരക്ക് കൂടുതലായിരുന്നെങ്കിലും സിനിമ താരങ്ങളുൾപ്പെടെയുള്ളവർ ഇത്തവണയും പൊങ്കാലയിട്ടത് ആറ്റുകാൽ ക്ഷേത്ര പരിസരത്തുതന്നെ. പല വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ എക്സ്പേർട്ട് ആണെങ്കിലും പൊങ്കാലയ്ക്കെന്നും അമ്മ പഠിപ്പിച്ച റെസിപ്പി തന്നെയാണ് ഉണ്ടാക്കാറുള്ളതെന്ന് സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യ ആനി ഷാജി കൈലാസ് പറഞ്ഞു. കുന്നുകുഴിയിലെ വീട്ടിലാണ് ആനി പൊങ്കാലയിട്ടത്. പായസവും തെരളിയും മണ്ടപ്പുറ്റുമായിരുന്നു നിവേദ്യം. റിലീസിനിരിക്കുന്ന പുതിയ സിനിമയായ വരവിനുവേണ്ടി പ്രത്യേകം അരിയിടുന്നുണ്ടെന്ന് ഷാജി കൈലാസ് പറഞ്ഞു. സീരിയൽ താരം ബീന ആന്റണിയും ഇത്തവണ ആനിയുടെ കൂടെയാണ് പൊങ്കാലയിട്ടത്.മന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ് ഗോപി പൈപ്പിൻമൂട്ടിലെ വീട്ടിൽ പൊങ്കാലയിട്ടു. നടി വിന്ദുജ മേനോൻ പൊങ്കാലയർപ്പിച്ചത് ഇക്കുറി വീട്ടിലാണ്.ചലച്ചിത്ര നടി അതിഥി രവിയുടെ കന്നി പൊങ്കാല വഞ്ചിയൂരായിരുന്നു. താരങ്ങളായ സോനാ നായർ,അന്ന രാജൻ, അനുമോൾ,ജോമോൾ,രാജലക്ഷ്മി,സിന്ധുവർമ്മ,റീയ ഷിബു,റെബേക്ക സന്തോഷ്,അമൃത തുടങ്ങിയവരും പൊങ്കാലയിടാനെത്തിയിരുന്നു.

പതിവുപോലെ ചിപ്പിയും

പതിവുപോലെ ഗൗരീവന്ദനത്തിൽ ഇത്തവണയും പൊങ്കാല അർപ്പിക്കാൻ ചിപ്പിയെത്തി.എല്ലാ തവണയും ഗൗരീവന്ദനത്തിൽ മുടങ്ങാതെയെത്തുന്ന ചിപ്പിയെ കാണാൻ നിരവധിപേരാണ് എത്തിയത്. പൊങ്കാല ജീവിതത്തിന്റെ ഭാഗമായെന്നും,ആറ്റുകാലമ്മയോടുള്ള സ്നേഹമാണ് എന്റെ ഈ പൊങ്കാല സമർപ്പണമെന്നും ചിപ്പി പറഞ്ഞു.

രണ്ടാംതവണയും പൊങ്കാലയിട്ട് കളക്ടർ

ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ടാംവർഷവും ജില്ലാ കളക്ടർ അനുകുമാരി പൊങ്കാല അർപ്പിച്ചു.കേരളത്തിലെ സാംസ്കാരിക ഉത്സവങ്ങളിൽ ഏറ്റവും രസകരമായ ഉത്സവമാണ് ഇതെന്നും,ആത്മീയ ഊർജം നൽകുന്ന ഒന്നാണ് പൊങ്കാല സമർപ്പണമെന്നും കളക്ടർ കേരള കൗമുദിയോട് പറഞ്ഞു. കേന്ദ്രമന്ത്രി ശോഭ കരന്തലജെ മാരാർജി ഭവന് മുന്നിൽ പൊങ്കാലയർപ്പിച്ചു.സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ,പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ ആറ്റുകാൽ ക്ഷേത്രപരിസരത്താണ് പൊങ്കാലയിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL