SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

വനിതാ ദിനാചരണം: മുതിർന്ന വ്യക്തികളെ ആദരിച്ചു

adarikkunnu

കല്ലമ്പലം: അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ മെമ്പർ ആശ സുനിലിന്റെ നേതൃത്വത്തിൽ വിവിധ വ്യക്തികളെ ആദരിച്ചു. വർഷങ്ങളായി ദേവിക അക്ടിവിറ്റി ഗ്രൂപ്പിന്റെ ഭാഗമായി കുട നിർമ്മാണം നടത്തുന്ന പത്മാവതി,​മുതിർന്ന കുടുംബശ്രീ അംഗം ചെല്ലമ്മ,മുതിർന്ന വനിതാ കൂട്ടായ്മ അംഗം രാധ.ജെ.കെ എന്നിവരെയാണ് വീടുകളിലെത്തി ആദരിച്ചത്. വാർഡ് സി.ഡി.എസ് പത്മരാമചന്ദ്രൻ, താഴെ വെട്ടിയറ വാർഡ് മെമ്പർ സുബിത ബി.എസ്,എ.ഡി.എസ് അംഗം ജ്യോതി,വനിത കൂട്ടായ്മ പ്രസിഡന്റ് രഞ്ജുഷ ഗോപിനാഥ്,സഫീല,​രാധ,​അമ്പിളി,​വിജി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL