SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണം

1

തിരുവനന്തപുരം: മാനിഷാദ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബിൽ സംഘടിപ്പിച്ച അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണവും,പുരസ്‌കാര വിതരണവും,പുസ്തക പ്രകാശനവും കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.മാനിഷാദ പ്രസിഡന്റ് റസൽ സബർമതി അദ്ധ്യക്ഷനായി.സെക്രട്ടറി പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതം പറഞ്ഞു.അർജുന അവാർഡ് ജേതാവ് പത്മിനി തോമസ്,അഡ്വ.ഷാനിഫ ബീഗം,പിരപ്പൻകോട് മധു,റോബർട്ട്‌ സാം,മാദ്ധ്യമ പ്രവർത്തകൻ എ.പി.ജിനൻ,പനച്ചമൂട് ഷാജഹാൻ,തോട്ടുംകര നൗഷാദ്,ഉണ്ണികൃഷ്ണൻ,സുലൈമാൻ.എം.എച്ച് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ഡോ.ലൈല വിക്രമരാജ്,യുവ എഴുത്തുകാരി അൽഫിന.എസ്.റസൽ എഴുതിയ 'പഞ്ചശാഖത്തിലെ പിഞ്ചു പുഷ്പം'എന്ന കവിത സമാഹാരം ശരത് ചന്ദ്രൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അയിലം ഉണ്ണികൃഷ്ണൻ സ്മാരക പുരസ്‌കാരം നൽകി ആദരിച്ചു. സാഹിത്യകാരി വിജി വട്ടപ്പാറ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL