തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നാലു മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
അരുവിക്കര മണ്ഡലത്തിലെ യോഗം രാവിലെ 11ന് ആര്യനാട്ടും വട്ടിയൂർക്കാവിലെ യോഗം വൈകിട്ട് നാലിന് പേരൂർക്കട സോപാനം കോംപ്ലക്സിനുമുന്നിലും നേമം മണ്ഡലത്തിലെ യോഗം വൈകിട്ട് 5ന് അമ്പലത്തറയിലും കഴക്കൂട്ടം മണ്ഡലത്തിലെ യോഗം വൈകിട്ട് ആറിന് കഴക്കൂട്ടം അൽ സാജ് അമരാന്തയ്ക്കു സമീപവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |