SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.13 AM IST

വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച: പ്രതി പിടിയിൽ

jobin-george

കഴക്കൂട്ടം: കഠിനംകുളത്ത് മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി,​യുവാവിനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മൂന്നാം പ്രതി പിടിയിൽ.സെന്റ് ആൻഡ്രൂസ് സെന്റ് സേവ്യേഴ്സ് കോളേജ് ജിനേഷ് നിലയത്തിൽ ജോബിൻ ജോർജാണ് (23) അറസ്റ്റിലായത്.

ചാക്ക ഐ.ടി.ഐയ്ക്ക് സമീപത്തുനിന്നാണ് കഠിനംകുളം പൊലീസ് ജോബിനെ കസ്റ്റഡിയിലെടുത്തത്. ​ചാന്നാങ്കര സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ,​വീട്ടുടമയുടെ കഴുത്തിൽ വെട്ടുകത്തിവച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് കവർച്ച നടത്തുകയുമായിരുന്നു.

സംഭവശേഷം ഒളിവിലായിരുന്നു ജോബിൻ.​ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.സന്തോഷിന്റെ നിർദ്ദേശപ്രകാരം കഠിനംകുളം ഐ.എസ്.എച്ച്.ഒ സുനുമോന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, ജി.എസ്.ഐ അബ്ദുൾ സലിം,ജി.എസ്.സി.പി.ഒ ഹാഷിം,സി.പി.ഒമാരായ ദീപക്,വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL