
കിളിമാനൂർ : നിർദ്ധനയായ വനിതാ ഓട്ടോ റിക്ഷ തൊഴിലാളിക്ക് ഒട്ടോ റിക്ഷ നൽകി കിളിമാനൂർ റോട്ടറി ക്ലബ്ബ്.കിളിമാനൂർ മുളങ്കുന്ന് സ്വദേശിയായ പി.സജിതയ്ക്കാണ് സി.എൻ.ജി ഓട്ടോറിക്ഷ നൽകിയത്.ഓട്ടോയുടെ താക്കോൽ ദാനം ,ക്ലബ് പ്രസിഡന്റ് ജി.ശശിധരൻ നിർവഹിച്ചു.പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കിളിമാനൂർ,പഴയകുന്നുമേൽ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ ഷാജുമോൾ,ഷീബ,മെമ്പർ സജിമോൾ,റോട്ടറി ക്ലബ് അംഗങ്ങൾ,ഓട്ടോ റിക്ഷ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
