SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

രണ്ട് മണ്ഡലങ്ങൾ പിടിച്ചെടുത്ത് ജില്ലയിൽ ബി.ജെ.പിയുടെ കുതിപ്പ്

d

തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം പിടിച്ചതിനു പിന്നാലെ ജില്ലയിൽ വീണ്ടും ഞെട്ടിച്ച് ബി.ജെ.പി. കോർപ്പറേഷൻ പരിധിയിലെ കഴക്കൂട്ടത്തും നേമത്തും ബി.ജെ.പി ജയിച്ചെന്നു മാത്രമല്ല, ആറ്റിങ്ങലിൽ രണ്ടാം സ്ഥാനത്തുമെത്തി.

ചിറയിൻകീഴ്,നെടുമങ്ങാട്,വട്ടിയൂർക്കാവ്,തിരുവനന്തപുരം,കാട്ടാക്കട മണ്ഡലങ്ങളിൽ 30000ലധികം വോട്ടും വർക്കല,അരുവിക്കര, പാറശാല,കോവളം,നെയ്യാറ്റിൻകര തുടങ്ങിയ മണ്ഡലങ്ങളിൽ 20000ലേറെ വോട്ടും നേടി. ബി.ഡി.ജെ.എസ് മത്സരിച്ച വാമനപുരത്ത് 12093വോട്ടാണ് നേടിയത്. തിരുവനന്തപുരം മണ്ഡലത്തിൽ അവസാനനിമിഷം വരെ ലീഡ് നില മാറിമറിഞ്ഞിരുന്നു. പല സമയത്തും ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. ആറ്റിങ്ങലിൽ തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുന്നത്.

കോർപ്പറേഷനിൽ 50 വാർഡുകൾ വിജയിച്ച ബി.ജെ.പി നഗരപരിധിയിലെ നേമം,കഴക്കൂട്ടം,തിരുവനന്തപുരം,വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ അതേ മേൽക്കൈ ആവർത്തിച്ചു. വട്ടിയൂർക്കാവിൽ 37131,തിരുവനന്തപുരത്ത് 35215,നെടുമങ്ങാട് 38999 വോട്ടും

ബി.ജെ.പി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL