SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി

നെയ്യാറ്റിൻകര: ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശോഭ യാത്രകൾ ആരംഭിക്കും. പെരുമ്പഴുതൂരിൽ നിന്നാരംഭിക്കുന്ന ശോഭാ യാത്രകൾ തൊഴുക്കലിൽ സംഗമിച്ച് വൈകിട്ട് 5ഓടെ ടി.ബി. ജംഗ്ഷനിൽ എത്തും. ഇരുമ്പിൽ, മരുതത്തൂർ,രാമേശ്വരം അമരവിള ഭാഗങ്ങളിലെ ശോഭാ യാത്രകൾ ഗ്രാമം ജംഗ്ഷനിൽ സംഗമിച്ച് ടി.ബി ജംഗ്ഷനിൽ എത്തും. നെയ്യാറ്റിൻകരയുടെ വിവിധ പ്രദേശങ്ങളായ ശ്രീകൃഷ്ണൻ കോവിൽ,പിരായുംമൂട്,വ്ലാങ്ങാമുറി,നിലമേൽ, മണലൂർ,വഴുതൂർ,കൂട്ടപ്പന തുടങ്ങിയ സ്ഥലങ്ങളുടെ ശോഭ യാത്രയും,ആറാലുംമൂട് ഭാഗത്തെ ശോഭായാത്രകളും ഇതോടൊപ്പം ചേരും. തുടർന്ന് 6ഓടെ ടൗൺചുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. ഏറ്റവും നല്ല ശോഭായാത്രയ്ക്കും സാംസ്കാരിക, ചിത്രരചനാ പരീക്ഷകളിൽ വിജയികളായവർക്കുമുള്ള സമ്മാനദാനം നടക്കും. ഇന്ന് വൈകിട്ട് 6.30 ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിൽ ഉറിയടി നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL