
വിഴിഞ്ഞം: ജി.ടി.എം 2026 രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള ബി.ടു.ബി മീറ്റ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് ടൂറിസം സാംസ്‌കാരിക മന്ത്രി കന്ദുല ദുർഗേഷ് മുഖ്യാതിഥിയായി.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫാറം,ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി,തവസ് വെഞ്ച്വേഴ്സ്,മെട്രോ മാർട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,എസ്.കെ.എച്ച്.എഫ് പ്രസിഡന്റ് എം.ആർ.നാരായണൻ,സി.കെ.ടി.ഐ പ്രസിഡന്റ് ഇ.എം.നജീബ്,കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്,എസ്.കെ.എച്ച്.എഫ് വൈസ് പ്രസിഡന്റ് ശിശുപാലൻ,ബേബി മാത്യു,കെ.ടി.ഡി.എ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.ജി.ടി.എം സി.ഇ.ഒ സിജി നായർ സ്വാഗതവും എസ്.കെ.എച്ച്.എഫ് സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |