
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ ബോട്ടണി വിഭാഗത്തിന്റെയും ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെയും ആഭിമുഖ്യത്തിൽ വർക്കല മുൻസിപ്പാലിറ്റിയിലെ ബി.എം.സിയുടെ സഹകരണത്തോടെ അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യങ്ങളുടെ സംരക്ഷണവും സെമിനാറും സംഘടിപ്പിച്ചു. ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.എസ്.ശേഖരൻ,വർക്കല മുൻസിപ്പൽ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ,ഭവാനിയമ്മ,ഡോ.ജി.എസ്.ബബിത,ഡോ.ആർ.അഖിൽ,അസോസിയേറ്റ് പ്രൊഫസർ എ.കെ.അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു. ഡോ.സ്മിത.പി.ഡി സ്വാഗതവും ഡോ.സി.ബിജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |