
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആഗോള ഗേറ്റ്‌വേ പോർട്ടായി വളരുന്നതോടെ തൊഴിലവസരങ്ങളുടെ വാതായനം തുറക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ശ്രീകുമാർ.കെ.നായർ പറഞ്ഞു.ഫ്രണ്ട് ലൈൻ അക്കാഡമിയുടെ നാലാമത് ശാഖ തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥികൾ,തൊഴിൽ അന്വേഷകർ,വ്യവസായ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |