SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം നിലച്ചു

aa

8 മാസമായി നിർമ്മാണം നടക്കുന്നില്ല

ആറ്റിങ്ങൽ: കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യം ശക്തം.ഏട്ട് മാസമായിവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.പണി മുടങ്ങിയതോടെ കരാർ ജോലിക്കാരായ അന്യസംസ്ഥാന തൊഴിലാളികളും ലേബർ ക്യാമ്പ് വിട്ടു.

കൊല്ലമ്പുഴ പാലത്തിന് സമീപമാണ് ചെക്ക് ഡാം നിർമ്മാണം നടക്കുന്നത്.ഒന്നാംഘട്ടത്തിൽ 400 മീറ്റർ ദൂരത്തിൽ നദിയുടെ ഇരുകരകളിലും പാർശ്വഭിത്തി നിർമ്മിക്കുന്നതിനുവേണ്ടി തെങ്ങിൻ തടിയിൽ താത്കാലിക ബണ്ട് നിർമ്മിച്ച ശേഷമാണ് പണികൾ നിറുത്തിയത്.

ആറ്റിങ്ങലിലെയും സമീപപ്രദേശങ്ങളിലും കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായായിരുന്നു കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം.പാർശ്വഭിത്തിക്കായി നദിയിൽ തെങ്ങിൻതടികൾ കുഴിച്ചിട്ട ശേഷം ഓല കൊണ്ട് മൂടി മണ്ണിട്ടശേഷം അതിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ സ്ഥിരനിർമ്മാണ പ്രവർത്തനങ്ങളാണ് മുടങ്ങിയത്.കാലാവസ്ഥ,നദിയിലെ നീരൊഴുക്ക് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.എന്നാൽ നദിയിൽ കുഴിച്ചിട്ട തെങ്ങിൻ തടികൾ വെള്ളം നനഞ്ഞു നശിച്ചുതുടങ്ങി.എത്രയും വേഗം പണി പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതി ചെലവ് - 45 കോടി

നിർമ്മാണം - 3 ഘട്ടങ്ങളിലായി

നിർമ്മാണച്ചുമതല - കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ

ഡെവലപ്പ്മെന്റ് കോർപ്പറേഷന്

വാമനപുരം നദിയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നതിനും,​വേനൽക്കാലത്ത് വെള്ളം സംഭരിക്കുന്നതിനുമായാണ് കൊല്ലമ്പുഴയിൽ ചെക്ക്ഡാമിന്റെ നിർമ്മാണം ആരംഭിച്ചത്.കഴിഞ്ഞ വേനലിൽ വാമനപുരം നദി വരണ്ടത് ആശങ്കയിലാക്കി.

വാമനപുരം നദിയിൽ കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കണം.

പി.വി ജോയി,​ആർ.ഡി.സി

മുൻ ചെർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL