SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

താളംതെറ്റി അടുക്കള ബഡ്ജറ്റ്

കിളിമാനൂർ: അടുക്കള ബഡ്ജറ്റ് ആകെ താളം തെറ്റിയ സ്ഥിതിയാണ് നിലവിൽ.പച്ചക്കറി വാങ്ങാൻ കടയിൽ കയറിയാൽ വില ചോദിച്ചാൽ ആരായാലും ഞെട്ടുമെന്നുറപ്പ്.ഓരോ ദിവസവും പച്ചക്കറി വില കുതിച്ചുയരുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 20 രൂപയായിരുന്ന തക്കാളിക്ക് വില 50 ആയി.ചില്ലറ വിപണിയിലാകുമ്പോൾ പ്രദേശങ്ങൾക്കനുസരിച്ച് വില കൂടും.പെട്രോൾ,ഡീസൽ വിലവർദ്ധനവാണ് പച്ചക്കറി വിപണിയിലെ വിലമാറ്റത്തിനും കാരണം.

ചരക്കുലോറികളുടെ വാടകയും യാത്രാച്ചെലവും ക്രമാതീതമായി ഉയരുമ്പോൾ കർണാടക,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ പച്ചക്കറികൾക്കും വില കൂട്ടുന്ന സാഹചര്യമാണ്.പച്ചക്കറിക്കൾക്ക് ഇനിയും വില വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL