
നിലമ്പൂർ: നിയമവിരുദ്ധമായി തീതുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാർ നിലമ്പൂരിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്തു നിന്നാണ് നാല് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയത്. പുകക്കുഴലിൽ നിന്ന് വൻശബ്ദത്തോടെ തീ പുറത്തേക്ക് വരുന്ന രീതിയിലാണ് കാർ രൂപമാറ്റം ചെയ്തിരിക്കുന്നത്. ആക്സിലറേറ്റർ കൊടുക്കുന്ന സമയത്ത് കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് പുകക്കുഴലിലൂടെ തീ തുപ്പുന്നത്. പിടികൂടിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |