
കളമശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 5.020 കിലോഗ്രാം കഞ്ചാവുമായി ഏലൂർ ഐ.എ.സി സ്റ്റാഫ് ക്വാർട്ടേഴ്സ് കോട്ടക്കടവ് ഭാഗത്തുനിന്ന് അന്യസംസ്ഥാനക്കാരെ പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ മുർഷിദാബാദ്, മനിറുൽ (25), നന്ദു മണ്ഡൽ (31) എന്നിവരെയാണ് ഡാൻസാഫ് ടീം പിടികൂടിയത്.
കാക്കനാട്, ചിറ്റേത്തുകര ഭാഗത്ത് ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിൽ മരട്, ഇഞ്ചിക്കാംപാലം പൊന്നാട പാടം അക്ഷയിനെ (19) 1.027 കി.ഗ്രാം കഞ്ചാവുമായി പിടികൂടി. ഇൻഫോപാർക്ക് എസ്.ഐ മനോജ്.എം, എ.എസ്.ഐമാരായ ദിനേശൻ പി.വി, അമേഷ് എം.ആർ, എസ്.സി.പി.ഒ കണ്ണൻ വി.സി, സി.പി.ഓമാരായ സുജിത് രാജേന്ദ്രൻ, സുമേഷ് പി.വി, സുമേഷ് സി.എസ്, ഷിജുമോൻ പി.ആർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പനങ്ങാട് പൊലീസ് നടത്തിയ പരിശോധനയിൽ കുമ്പളം മെട്രോ ജെട്ടിക്ക് സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അസാം സ്വദേശികളായ മുഫ്തദുൾ ഇസ്ലാം (22) മൈനുൾ ഹക്ക് (31) എന്നിവരിൽ നിന്ന് 549 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പനങ്ങാട് എസ്.ഐ. മുഹമ്മദ് മുബാറക്.കെ, എസ്.സി.പി.ഒമാരായ അരുൺരാജ്, ശ്രീജിത്ത്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |