SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

വില കൂടിയിട്ടും റബർ കർഷകർ ദുരിതത്തിൽ

കല്ലറ: റബർ വില സർവകാല റെക്കാഡിലേക്ക് കുതിച്ചെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല.കഴിഞ്ഞ രണ്ടുമാസമായി വിലയിൽ വർദ്ധനവുണ്ടെങ്കിലും ഇക്കാലയളവിൽ ഉത്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

മാർച്ച്,ഏപ്രിൽ മാസങ്ങളിലെ കടുത്ത വേനലിൽ റബർ ടാപ്പിംഗ് നിറുത്തിവച്ചതിന് പിന്നാലെ മേയ് അവസാനം മുതൽ മഴക്കാലമായി.മഴ വില്ലനായതോടെ ടാപ്പിംഗ് മുടങ്ങിയത് കർഷകരെ പ്രതിസന്ധിയിലാക്കി.

ടാപ്പിംഗ് നടക്കാത്തതിനാൽ തൊഴിലാളികളും ദുരിതത്തിലാണ്.നിലവിൽ കിലോഗ്രാമിന് 250 രൂപയ്ക്ക് മുകളിലാണ് വില.വില ഇനിയും ഉയരുമെന്നാണ് സൂചന.

പ്രതിസന്ധികൾ

വേനൽക്കാലത്ത് രണ്ടുമാസം ടാപ്പിംഗ് മുടങ്ങി

മഴ ശക്തമായതും വില്ലനായി

റെയിൻ ഗാർഡിംഗ് ചെയ്യാൻ കർഷകർക്ക് കഴിഞ്ഞില്ല

വന്യജീവി ഭീതിയും റബർ കർഷകരെ ബാധിച്ചിട്ടുണ്ട്

കാട്ടുപന്നികൾ വലിയ ഭീഷണി

തൊഴിലാളികളുടെ അഭാവവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL