
നെടുമങ്ങാട്: പഴകുറ്റിയിൽ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ എൻ.ഡി.പി.എസ് കേസ് പ്രതികളായ പഴകുറ്റി സോണി വില്ലയിൽ രാഹുൽ (42),മട്ടാഞ്ചേരി ഇല്ലിക്കാപ്പറമ്പിൽ വീട്ടിൽ രാജ്മോഹൻ (30) എന്നിവരാണ് അറസ്റ്റിലായത്. രാഹുൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കേസിൽ പ്രതിയായിരുന്നു. കഴക്കുട്ടം എക്സൈസ് 11.250 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ 20 വർഷം ശിഷിക്കപ്പെട്ട് അപ്പീൽ ജാമ്യത്തിൽ കഴിയുന്നയാളാണ് രാജ്മോഹൻ.റൂറൽ എസ്.പിയുടെ നിർദേശ പ്രകാരം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അതുൽ.ബിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഡാൻസഫ് ടീം അംഗങ്ങളായ സതികുമാർ,ഉമേഷ് ബാബു,രാജേഷ്,അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |