SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

ആർക്കും വേണ്ടാതെ... സ്വദേശാഭിമാനി പാർക്ക്

444444

നെയ്യാറ്റിൻകര: വൈകുന്നേരങ്ങളിൽ പ്രദേശത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരുന്ന സ്വദേശാഭിമാനി പാർക്ക് ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിൽ. കുട്ടികൾക്ക് കളിക്കാനായി മാജിക് കേവും ജലധാര യന്ത്രങ്ങളുമായി ആകർഷണ കേന്ദ്രമായിരുന്ന പാർക്കാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്. അറ്റകുറ്റപ്പണികൾ ചെയ്ത് വർഷംതോറും നവീകരിക്കാത്തതാണ് പാർക്ക് വൃത്തിഹീനമാകാൻ കാരണമെന്നാണ് ആക്ഷേപം. 2015-20ലെ നഗരസഭാ ഭരണസമിതി സ്വകാര്യ വ്യക്തിക്ക് സംരക്ഷണ ചുമതലയേല്പിച്ചിരുന്നപ്പോൾ പാർക്ക് മനോഹരമായിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് നഗരസഭയുടെ നിയന്ത്രണത്തിലായി.

 പാർക്കിലെ ജലധാര യന്ത്രം തകരാറിലായപ്പോൾ അത് നന്നാക്കാതെ പാടെ ഇളക്കിമാറ്റി.

 പാർക്കിൽ നട്ടുവളർത്തിയ പുൽത്തകിടി വേനലിൽ കരിഞ്ഞുണങ്ങി

 മഴക്കാലമായപ്പോൾ കാട്ടുപുല്ലുകൾ നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായി

പാർക്കിലെ പൈപ്പുകൾ കേടായതുകാരണം ശുദ്ധജല വിതരണവും നിലച്ചു

 സംരക്ഷണഭിത്തിയും പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.

 2005 ൽ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് പാർക്ക് ആധുനിക രീതിയിൽ നവീകരിക്കാമെന്ന് സാംസ്കാരിക വകുപ്പ് വാഗ്ദാനം നൽകിയിട്ടും നഗരസഭ അതിലേക്കുള്ള പ്രോജക്ട് നൽകിയില്ല.

 പാർക്ക് നവീകരിക്കണം

പാർക്ക് അടിയന്തരമായി മെയിന്റനൻസ് ചെയ്യണമെന്നും അതിലേക്ക് തുക അനുവദിക്കണമെന്നും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വി.വിജയബോസ് കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലേക്കായി ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടും നവീകരണത്തിനുള്ള ടെൻഡർ വിളിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL