
കുന്നത്തുകാൽ: ധനുവച്ചപുരം, നെയ്യാറ്റിൻകര റൂട്ടിൽ യാത്രാദുരിതം രൂക്ഷമാകുന്നു. കെ.എസ്.ആർ.ടി.സി വെള്ളറട,നെയ്യാറ്റിൻകര ഡിപ്പോകളിൽനിന്നുള്ള ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെയാണ് യാത്ര ദുരിതത്തിലായതെന്നാണ് യാത്രികരുടെ പരാതി. മണിക്കൂറുകളോളം കാത്തുനിന്നാലും ബസ് ലഭിക്കാറില്ല.
പുലർച്ചെ ചെയിൻ സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ വളരെ കുറവായിരിക്കും. വിദ്യാർത്ഥികളും തൊഴിൽ മേഖലകളിൽ എത്തേണ്ടവരുമാണ് ദുരിതമനുഭവിക്കുന്നതിലേറെയും.
കാരക്കോണം,ധനുവച്ചപുരം എന്നിവിടങ്ങളിലായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരികെയും യാത്ര ചെയ്യാനായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്നത്.
സർവീസുകൾ നിർത്തലാക്കി
ബസ് സർവീസുകൾ വെട്ടിക്കുറച്ചതും ഷെഡ്യൂളുകൾ തോന്നുംപടിയാക്കിയതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ധനുവച്ചപുരം വഴി വെള്ളറടയിലേക്ക് നടത്തിയിരുന്ന രാത്രികാല സർവീസുകൾ കൊറോണക്കാലത്താണ് നിറുത്തിവച്ചത്. പ്രദേശത്തെ യാത്രാപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രികരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |