SignIn
Kerala Kaumudi Online
Monday, 20 July 2026 10.56 PM IST

ബാറിൽ സംഘർഷം : പെട്രോളൊഴിച്ച് തീയിട്ടു

READ ENGLISH VERSION

വെഞ്ഞാറമൂട്: മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ സംഘർഷത്തിൽ മൂന്നുപേരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ടു.

വെമ്പായം ജംഗ്ഷനിലെ ബാറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇരിഞ്ചയം സ്വദേശി അരുൺ,തേക്കട സ്വദേശി നൗഫൽ,വെമ്പായം സ്വദേശി റിയാസ് എന്നിവർക്കാണ് തീപടർന്ന് പൊള്ളലേറ്റത്. നന്നാട്ടുകര സ്വദേശി അനീഷാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കും പൊള്ളലുണ്ട്. ബാറിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചു. സംഭവസമയം ബാറിൽ 22ലധികം പേരുണ്ടായിരുന്നു. തീയും പുകയും ഉയർന്നതോടെ ഇവർ പുറത്തേക്ക് ഓടുകയായിരുന്നു.
നേരത്തെ അനീഷും മറ്റ് മൂന്നുപേരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുശേഷം പുറത്തേക്ക് പോയ അനീഷ് തിരികെ കന്നാസിൽ പ്രെട്രോളുമായെത്തി തീ കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വെഞ്ഞാറമൂട് പൊലീസ് പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL