
പ്രദേശം കാടുകയറി,ചുറ്റുമതിലുമില്ല
വെഞ്ഞാറമൂട്: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച നെല്ലനാട് സ്മാർട്ട് വില്ലേജ് ഓഫീസിന് ചുറ്റുമതിലില്ലാത്തത് സുരക്ഷാഭീഷണിയാകുന്നു.രാത്രിയായാൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പരിസരം കാടുകയറി,തെരുവ് നായ ശല്യവും രൂക്ഷമാണ്.
രണ്ട് വർഷം മുൻപാണ് പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി,ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിച്ചത്. സംസ്ഥാന പാതയോട് ചേർന്ന് വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപമാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.സ്മാർട്ട് വില്ലേജ് ഓഫീസ് പരിസരം അടിയന്തരമായി വൃത്തിയാക്കി,ചുറ്റുമതിൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.
വില്ലേജ് ഓഫീസിലെ ജീവനക്കാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറും കാടുമൂടി തികച്ചും വൃത്തിഹീനമായി കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |