SignIn
Kerala Kaumudi Online
Monday, 27 July 2026 2.13 AM IST

വിലയിൽ പൊള്ളി വിപണി

കിളിമാനൂർ: ഓണത്തിനുള്ള ഒരുക്കം തുടങ്ങും മുമ്പേ പോക്കറ്റ് കീറുന്ന വിലക്കയറ്റം. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, മത്സ്യം,മാംസം,മുട്ട തുടങ്ങിയ അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. ജീവിതഭാരം കൂടിക്കൂടിവരുന്ന സാധാരണക്കാരന് മുന്നിൽ ഇനി ഓണക്കാല വിപണിയും വലിയ വെല്ലുവിളിയായേക്കും.

ഇന്ധനവിലയിലെ വർദ്ധന, ഉത്പ്പാദനക്കുറവ്, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞത് എന്നിവയാണ് പ്രധാന കാരണം. പലവ്യഞ്ജനങ്ങളുടെ സ്ഥിതിയും സമാനമാണ്. അരിക്ക് കിലോയ്ക്ക് രണ്ടുമുതൽ മൂന്നുരൂപ വരെ വർദ്ധിച്ചു. പഞ്ചസാര ഉൾപ്പെടെയുള്ള മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.

അരിയും പച്ചക്കറിയും പൊള്ളുന്നു

ഒരാഴ്ചയ്ക്കിടെ പല ഇനങ്ങൾക്കും കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്. ഇഞ്ചിക്കും മുരിങ്ങാക്കായയ്ക്കും വെളുത്തുള്ളിക്കുമാണ് തീ വില. രണ്ടാഴ്ച മുമ്പു വരെ കിലോയ്ക്ക് 30-35 രൂപയായിരുന്ന മുരിങ്ങക്കായ 60-70 രൂപയായി. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോവയ്ക്ക, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.

ഇഞ്ചി 60-70 രൂപയിൽ നിന്ന് 100 മുതൽ 150 രൂപവരെയെത്തി.

വെളുത്തുള്ളി 120-130 രൂപയിൽ നിന്ന് 200 രൂപയിലെത്തി.

ബീൻസ് കിലോയ്ക്ക് 40-50 രൂപയിൽ നിന്ന് 80 രൂപയായി.

എട്ടിലെത്തി മുട്ട

അഞ്ചുരൂപയുണ്ടായിരുന്ന മുട്ടയുടെ ചില്ലറവില കഴിഞ്ഞ കുറച്ചുനാളായി ഏഴുരൂപയോടടുത്തു നിന്നെങ്കിലും ഇപ്പോൾ 8.50വരെയായി. മൊത്തവില എട്ടുരൂപയാണ്. കോഴിത്തീറ്റയുടെ വില വർദ്ധിച്ചതാണ് പ്രധാന കാരണം. സോയാബീൻ,ചോളം,തവിട് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെയും വിലകൂടി. ഒരു ചാക്ക് തീറ്റയ്ക്ക് 450 മുതൽ 500 രൂപവരെ അധികമായി.

ട്രോളിംഗ് നിരോധനം ആരംഭിച്ചത് മുതൽ മത്സ്യം,മാസം,മുട്ട എന്നിവയ്ക്ക് പൊള്ളുന്ന വിലയാണ്. മത്തി കിലോയ്ക്ക് 150മുതൽ 300രൂപവരെയും, അയല 280മുതൽ 400രൂപവരെയും, വലിയ ചെമ്മീൻ 400 മുതൽ 450 രൂപവരെയും എത്തിയിട്ടുണ്ട്. ലഭ്യതയും പ്രദേശവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്.ചിക്കൻ ഒരു കിലോ 300 രൂപയാണ്.

ആട്ടിറച്ചി 1000 രൂപ

ബീഫ് 460

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL