SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.45 PM IST

ഗുരു മൈഥിലിക്ക് മുന്നിൽ ശിഷ്യരുടെ നൃത്തം സമർപ്പിച്ച് ജാനകി

തിരുവനന്തപുരം: ഗുരുവിന് ശിഷ്യയുടെ നൃത്താദരവ്,​ അതും സ്വന്തം ശിഷ്യരുടെ നൃത്തം ദക്ഷിണയായി സമർപ്പിച്ച്.

മിഥിലാലയ ഡാൻസ് അക്കാഡമിയുടെ ഗുരു വി.മൈഥിലിക്കാണ് ശിഷ്യ ജാനകി ആനന്ദവല്ലി നായർ വേറിട്ടൊരു ആദരവ് നൽകിയത്. ജാനകിയുടെ ശിഷ്യർ മൈഥിലിക്ക് മുന്നിൽ കുച്ചിപ്പുടി അവതരിച്ചു.

ഇന്നലെ അളകാപുരി കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. നൃത്തം ആസ്വദിക്കാൻ ഗായകരായ കെ.എസ്. ചിത്ര,​കാവാലം ശ്രീകുമാർ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ജാനകിയുടെ സഹോദരൻ വിജയ് ശങ്കറിന്റെ ഭാര്യയാണ് ചിത്ര. തിരുവനന്തപുരം സ്വദേശിയ ജാനകി വിവാഹശേഷം അമേരിക്കയിലെ ചിക്കാഗോയിലാണ് താമസം. അവിടെ ആനന്ദ ഡാൻസ് തിയേറ്റർ എന്ന നൃത്തപഠന കേന്ദ്രം ജാനകിക്കുണ്ട്.

11 വർഷങ്ങൾക്കുശേഷമാണ് ഗുരു വി.മൈഥിലിയുടെയും തലസ്ഥാനത്തെ കലാസ്വാദകരുടെയും മുന്നിൽ നൃത്തം അവതരിപ്പിക്കാനെത്തിയത്. ജാനകിയുടെ ശിഷ്യരായ മീനാക്ഷി നായർ,ഭാർഗവി നമ്പോരി,വെണ്ണെല വാകാട്ടി, സങ്കീർത്തി റാണി,സംയുക്ത സുന്ദർ എന്നിവരാണ് നൃത്തപരിപാടി അവതരിപ്പിച്ചത്. ചിക്കാഗോയിൽ ജനിച്ചുവളർന്നവരാണ് ഇവർ.

അമ്മ ആനന്ദം ജി.നായരുടെ പേരിലാണ് 'ആനന്ദ ഡാൻസ് തിയേറ്റർ' എന്ന നൃത്ത വിദ്യാലയം ജാനകി നടത്തുന്നത്. അമേരിക്കയിൽ നിരവധി നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് ബാലു, മക്കൾ: മീനാക്ഷി,ശിവ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL