SignIn
Kerala Kaumudi Online
Monday, 27 July 2026 7.48 AM IST

മേൽകടയ്ക്കാവൂരിൽ പേവിഷബാധയേറ്റ തെരുവുനായയുടെ ആക്രമണം

ചിറയിൻകീഴ്: മേൽകടയ്ക്കാവൂരിൽ രണ്ടുപേർക്ക് പേവിഷബാധയേറ്റ തെരുവ് നായയുടെ കടിയേറ്റു. മേൽകടയ്ക്കാവൂർ സ്റ്റാലിൻ ജംഗ്ഷന് സമീപം പൊട്ടൻചിറ വീട്ടിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വിഷ്ണു (12)വിന് കാലിൽ സാരമായി മുറിവേറ്റിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേൽകടയ്ക്കാവൂർ പഴഞ്ചിറയ്ക്ക് സമീപം ശിവശൈലത്തിൽ ആദർശിനും (24) കടിയേറ്റു. ഇയാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമകാരിയായ തെരുവ്നായ വളർത്തുനായ്ക്കളെയും മറ്റ് മൃഗങ്ങളേയും തെരുവ് നായ്ക്കളെയും പൂച്ച,കോഴി എന്നിവയെയും കടിച്ചിട്ടുണ്ട്. മേയ് മാസവും ഇത്തരത്തിൽ തെരുവ് നായയുടെ ആക്രമണം പ്രദേശത്തുണ്ടായിരുന്നു. പ്രദേശത്ത് വാക്‌സിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടപ്പിലാക്കണമെന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഞ്ചമം സുരേഷ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL