SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.42 PM IST

പ്ലാവിള മലഞ്ചാണി മലയിലെ ക്രിമറ്റോറിയം ഉദ്ഘാടനം ഇന്ന്

6666

നെയ്യാറ്റിൻകര: താലൂക്ക് നിവാസികളുടെ ചിരകാലാഭിലാഷമായ പ്ലാവിള മലഞ്ചാണി മലയിൽ നിർമ്മിച്ച ക്രിമറ്റോറിയം ഇന്ന് നെയ്യാറ്റിൻകര നഗരസഭ നാടിനായി സമ‌ർപ്പിക്കും. ഇന്ന് രാവിലെ 11ന് ചെയർപേഴ്സൺ ഡബ്ല്യു.ആ‌ർ ഹീബ പ്രവ‌ർത്തനം ഉദ്ഘാടനം ചെയ്യും.

നഗരസഭാ വൈസ് ചെയർ‌മാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിക്കും.

2015ൽ അന്നത്തെ ഭരണസമിതി ക്രിമറ്റോറിയം നിർമ്മിക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിൽ അതിന് സാധിച്ചില്ല. 2020 ആയപ്പോൾ പി.കെ രാജമോഹനൻ ചെയർമാനായ ഭരണസമിതി വീണ്ടും ശ്രമം തുടർന്നു. പിന്നീട് ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പി.കെ. രാജ്മോഹൻ ചെയർമാനായ 2020-25 വർഷത്തെ നഗരസഭാ ഭരണസമിതിയാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പി.കെ. രാജ്മോഹനെ ക്ഷണിച്ചില്ലെന്നും പരാതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL