SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.42 PM IST

ആനാട് ശശി അനുസ്മരണം

photo

നെടുമങ്ങാട്: മാദ്ധ്യമ പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന ആനാട് ശശിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനടയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാജി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.അരുൺ കുമാർ,നെട്ടിറച്ചിറ ജയൻ,ഹാഷിം റഷീദ്,സോണി പുന്നിലം,യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ മനു വാണ്ട,അഖിൽ പേരുമല,ഇമ്രാൻ വാളിക്കോട്,അജിൻ ഷാ,സജി,അൻഷാദ് ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണം ഉമ്മൻചാണ്ടി ഹൗസിൽ മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി.നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ടി.അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു.നെട്ടിറച്ചിറ ജയൻ,അഡ്വ.ബാജി.അഡ്വ.എസ്.അരുൺ കുമാർ,വട്ടപ്പാറ ചന്ദ്രൻ, ആനാട് ജയചന്ദ്രൻ,മഹേഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL