
കിളിമാനൂർ: കിളിമാനൂർ എക്സൈസിന്റെ തണ്ടർ പരിശോധനയിൽ 46 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.പേടികുളം ഊത്തുകുളങ്ങര ഉന്നതിയിൽ ഷീബയുടെ കടയിൽ നിന്നുമാണ് എക്സൈസ് ഇൻസ്പെക്ടർ ഷിജിനയുടെ നേതൃത്വത്തിൽ പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.കഴിഞ്ഞ കുറെനാളുകളായി ഇവിടെ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ എക്സൈസ് സംഘം പരിശോധ നടത്തുകയായിരുന്നു.എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ ബിജുലാൽ,ഉണ്ണിക്കൃഷ്ണൻ,താരിഖ്,തൻസിയ ബീഗം,ബിനു താജുദീൻ തുടങ്ങിയവർ പരിശോധനയിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |