തിരുവനന്തപുരം: പേരൂർക്കടയിൽ ഫ്‌ളൈഓവർ നിർമ്മാണത്തിനായുള്ള മണ്ണ് പരിശോധനയ്ക്കിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി.വലിയതോതിൽ കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാനും അറ്റകുറ്റപണിക്കുമായി വാട്ടർ അതോറിട്ടി വാൽവ് അടച്ചത് വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടാനിടയാക്കി.പൈപ്പ് പൊട്ടലും അറ്റകുറ്റപണിയും ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് കാരണമായി.വാട്ടർഅതോറിറ്റി അധികൃർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും ഫ്‌ളൈഓവറുമായി ബന്ധപ്പെട്ട പണി നടത്തുന്നവരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചു.ഇതിനിടെ ഇന്നലെ മണികണ്‌ഠേശ്വരം പാലത്തിനടുത്തും പൈപ്പ് പൊട്ടി.കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് വാട്ടർഅതോറിറ്റി അറിയിച്ചു. പേരൂർക്കടയിലും സമീപപ്രദേശങ്ങളിലും മെയിൻപൈപ്പുകളിൽ നിന്നുള്ള വിതരണ പൈപ്പുകൾ പലതും കാലപ്പഴക്കമുള്ളവയാണ്. ഇതുമൂലം മർദ്ദംകൂടി അടിക്കടി പൈപ്പ് പൊട്ടാൻ കാരണമാകുന്നു.
ജലസംഭരണികളിൽ ശുചീകരണം:കുടിവെള്ളം മുടങ്ങും
തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലെ വാട്ടർ അതോറിട്ടിയുടെ ജലസംഭരണികളിൽ ശുചീകരണം നടത്തുന്നതിനാൽ നന്ദാവനം,ഒബ്‌സർവേറ്ററി ഹിൽ ഏരിയ,ബേക്കറി,ഊറ്റുകുഴി, സെക്രട്ടറിയേറ്റ്,ജി.പി.ഒ,പുളിമൂട്,മാഞ്ഞാലിക്കുളം റോഡ്,ആയുർവേദകോളേജ്,ഗാന്ധാരിയമ്മൻ കോവിൽ റോഡ്,മേലേ തമ്പാനൂർ,വഴുതയ്ക്കാട്,തൈയ്ക്കാട്,രാജാജി നഗർ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ ജലവിതരണം തടസപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |