
റാന്നി : മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടി കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ട്രൈബൽ വിദ്യാർത്ഥിനി കെ.പി.അശ്വതിമോളെ അഡ്വ.പഴകുളം മധു.എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചു. അടിച്ചിപ്പുഴ ചൊള്ളാനാവയൽ ഉന്നതിയിലെ പതാലിൽ കുഞ്ഞുമോൻ – ശ്രീദേവി ദമ്പതികളുടെ മകളാണ്. ആദ്യമായാണ് ഉന്നതിയിൽ ഒരു വിദ്യാർത്ഥി എം ബി ബി എസ് പ്രവേശനം നേടുന്നത്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, എ.കെ.ലാലു, ഫാ.മാത്തായി, രാജൻ.ടി.പി, ശർമിള അനിൽകുമാർ, വി.ജി.കിഷോർ, ജയിംസ് കക്കാട്ടുകുഴിയിൽ, അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |