SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.01 AM IST

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമില്ലാതെ പള്ളിക്കൽ സി.എച്ച്.സി ബഹുനില മന്ദിരം

bahunila-mandiram

ജലസംഭരണിയും ട്രാൻസ്ഫോർമറും വേണം

കല്ലമ്പലം: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ,​ഉദ്ഘാടനം കഴിഞ്ഞ് 6 മാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ 11 വർഷം മുൻപാണ് സി.എച്ച്.സിയായി ഉയർത്തിയത്. വി.ജോയി എം.എൽ.എയുടെ ശ്രമഫലമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ,​ആശുപത്രി കെട്ടിടം നിർമ്മിക്കാൻ രണ്ടുഘട്ടങ്ങളിലായാണ് ഫണ്ട് അനുവദിച്ചത്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ആരോഗ്യ പുരസ്കാരങ്ങൾ പതിവായി നേടുന്ന ആശുപത്രിയാണ്. എന്നാൽ സി.എച്ച്.സിയിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ജനങ്ങൾക്ക് കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.

ചെലവ് - 10 കോടി രൂപ

ആറുവർഷം കൊണ്ടാണ് കെട്ടിടം പൂർത്തിയാക്കിയത്

കെട്ടിടത്തിന്റെ വിസ്തീർണം - 32700 ചതുരശ്രയടി

പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കണമെങ്കിൽ പുതിയ ജലസംഭരണിയും,​വൈദ്യുതിക്കായി ട്രാൻസ്ഫോർമറും സ്ഥാപിക്കണമെന്ന് അധികൃതർ പറയുന്നു. അതിനായി 25 ലക്ഷം രൂപ ആരോഗ്യ വകുപ്പ് അനുവദിച്ചെങ്കിലും പണിയൊന്നുമായിട്ടില്ല.

അഗ്നിരക്ഷാ മാനദണ്ഡമനുസരിച്ച് ജലസംഭരണി നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്തെ പാറക്കൂട്ടം മാറ്റാനായി ബ്ലോക്ക് പഞ്ചായത്ത് രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കരാറെടുത്തില്ല. അനുബന്ധ പദ്ധതികളുടെ നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. പൊതുമരാമത്തിന്റെ നടപടികളും പൂർത്തിയാകേണ്ടതുണ്ട്.ഇതെല്ലാം പുതിയ മന്ദിരത്തിന്റെ പ്രവർത്തനം തുടങ്ങാൻ വിലങ്ങുതടിയാണ്.

ഡോക്ടർമാർ,നഴ്സിംഗ് സ്റ്റാഫ്,മറ്റ് ജീവനക്കാരുടെയടക്കം എണ്ണവും വർദ്ധിപ്പിക്കണം

പള്ളിക്കൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കും.ഇതിനായി ആരോഗ്യവകുപ്പ് അധികൃതർ,വൈദ്യുതി ബോർഡ്,വാട്ടർ അതോറിട്ടി,പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെടും.

അഡ്വ.വി.ജോയി എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL