
മട്ടാഞ്ചേരി: കൊച്ചി നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന എം.എച്ച്.എം അഷറഫ് സി.പി.ഐയിൽ ചേർന്നു. പത്ത് വർഷം ഇടത് കൗൺസിലറായിരുന്ന അഷറഫ് ആദ്യം ഇടത് സ്വതന്ത്രനായും പിന്നീട് സി.പി.എം സ്ഥാനാർത്ഥിയുമായാണ് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് സി.പി.എമ്മുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജി വെച്ച അഷറഫ് പിന്നീട് ഒരു പാർട്ടിയിലും ചേരാതെ നിൽക്കുകയായിരുന്നു. ഇടത് പാർട്ടികൾക്ക് മാത്രമേ സാധാരണക്കാരോടൊപ്പം നിൽക്കാൻ കഴിയുവെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് മൂല്യം ഉയർത്തി പിടിക്കുന്ന സി.പി.ഐയിൽ ചേർന്നതെന്ന് അഷറഫ് പറഞ്ഞു. ജില്ലാ അസി.സെക്രട്ടറി എം.എം ജോർജ് പതാക കൈമാറി അഷറഫിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |