പാലോട്: കഴിഞ്ഞ ഒരാഴ്ചയായി നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതോരുനടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം കിട്ടാറില്ല. ഇതോടെ പ്രദേശത്തെ ചില ഹോട്ടലുകളും ബേക്കറികളും പൂട്ടി.
പി.ഡബ്ല്യു.ഡി അധികൃതരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കമാണ് കേടായ കുടിവെള്ള പൈപ്പുകൾ നന്നാക്കാത്തതിന് പ്രധാന കാരണമെന്നാണ് ആക്ഷേപം. കുടിവെള്ള പൈപ്പുകൾ പൊട്ടുന്ന ഭാഗത്ത് റോഡ് വെട്ടികുഴിച്ചാൽ വാട്ടർ ആതോറിട്ടി അവിടം പൂർവസ്ഥിതിയിലാക്കാറില്ല. ഇത് ക്രമേണ വലിയ കുഴികളായും മാറും. റോഡ് വെട്ടിക്കുഴിക്കുന്നതിന് മുൻപ് പൈപ്പിടൽ കഴിഞ്ഞ് പൂർവസ്ഥിതിയിലാക്കാമെന്ന് കരാറുകാരുടെ എഗ്രിമെന്റുണ്ടെങ്കിലും അതൊന്നും നടക്കാറുമില്ല. ഇതോടെയാണ് കുടിവെള്ള പ്രശ്നം നേരിട്ടാലും റോഡ് കുഴിച്ച് പണിചെയ്യാൻ പി.ഡബ്ല്യു.ഡി അധികൃതർ തടസമുന്നയിക്കുന്നത്. കുടിവെള്ളപ്രശനത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് നാട്ടുകാരും വ്യാപാരികളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |