
ചിറയിൻകീഴ്: മുഖംമൂടിയണിഞ്ഞ ആറംഗസംഘം വീടുകളുടെ മതിലും ഗേറ്റും ഇടിച്ചുനിരത്തി.ചിറയിൻകീഴ് മഞ്ചാടിമൂട് വൃന്ദാവനത്തിൽ രമണിയുടെ വീടിന്റെ പിറകുവശത്തെ മതിൽ തകർക്കുകയും,വീടിന്റെ ചുമരുകൾക്ക് ഭാഗികമായി ക്ഷതം ഏല്പിക്കുകയും ചെയ്തു.സമീപത്തെ വാറിൽ വീട്ടിൽ ജമീല,ജസീർ എന്നിവരുടെ വീടുകൾക്ക് മുൻവശത്തെ മതിലും ഗേറ്റും തകർക്കപ്പെട്ടു.
ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം.ബഹളം കേട്ട് ഉണർന്നെങ്കിലും മാരക ആയുധങ്ങളുമായി നിൽക്കുന്ന സംഘത്തെ കണ്ട് വീട്ടുകാർ ഭയന്നുപോയി.തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കടന്നിരുന്നു.നിലവിലുള്ള നടവഴി റോഡാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഭാഗികമായി ഇവിടെ നടക്കുന്നുണ്ട്. നാശനഷ്ടം സംഭവിച്ചവർക്ക് ഇവിടെ നാമമാത്രമായ ഭൂമി മാത്രമാണുള്ളത്. അതിനാൽ തന്നെ ഭൂമി വിട്ടുകൊടുക്കുന്നതിന് പരിമിതികൾ ഏറെയാണ്.ചില വ്യവസ്ഥകൾ പാലിച്ച് ഭൂമി വിട്ടുനൽകാമെന്ന് സമ്മതിച്ചതായി ചില വീട്ടുകാർ പറയുന്നുമുണ്ട്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടാകുന്നത്.
വർഷങ്ങൾക്കുമുമ്പും ഇത്തരത്തിൽ ആക്രമണമുണ്ടായപ്പോൾ രമണി കോടതിയിൽ നിന്ന് അനധികൃത കൈയേറ്റം തടയുന്നതിന് അനുകൂല വിധിയും നേടിയിരുന്നു.കഴിഞ്ഞ മാസം 28ന് വെളുപ്പിനും ആക്രമണമുണ്ടായി.ജസീറിന്റെ വീടിന്റെ മതിലുകളുടെ ചെറിയ ഭാഗം ഇടിച്ചിടുകയും രമണിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയുടെ ക്യാമറകൾ തകർക്കുകയും ചെയ്തിരുന്നു.ചിറയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
A six-member masked gang demolished house walls and gates in Chirayinkeezhu early yesterday, damaging properties. Police were informed, but the culprits fled. This attack is connected to a land dispute regarding converting a walkway into a road, impacting residents with limited property. Previous incidents and a court order against encroachment exist. Police have registered a case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |