
നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി ലോറിയിൽ എം സാൻഡ് കടത്തിയ ഡ്രൈവറെ ഗുണ്ടാ ആക്ട് ചുമത്തി അറസ്റ്റ് ചെയ്തു.ചിതറാൽ പറമ്പ്വിള സ്വദേശി ഷിബിനാണ് (33) അറസ്റ്റിലായത്.രാത്രിയിൽ കളിയിക്കാവിള ചെക്ക്പോസ്റ്റ് വഴി ലോറിൽ എം സാൻഡുമായി എത്തിയപ്പോൾ ഷിബിനെ,കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.ജില്ലാ പൊലീസ് മേധാവി അൻശുൽ നാഗർ,ജില്ലാ കളക്ടർ പ്രതാബിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടാആക്ട് ചുമത്തിയത്. അനധികൃതമായി എം സാൻഡ് കടത്തിയാൽ ഗുണ്ടാ ആക്ട് ചുമത്തി റിമാൻഡ് ചെയ്യുമെന്ന് എസ്.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |