SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

കുട്ടികളെ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊഴിഞ്ഞാമ്പാറ: അഞ്ചും മൂന്നും വയസുള്ള മക്കളെ അമ്മ നിവേദ്യ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കി കൊലപ്പെടുത്തിയത് അതിക്രൂരമായി. വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന മൂത്തമകൾ ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന ഇളയ മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നു.

തൊട്ടിയിൽ മുക്കാൽഭാഗം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൃത്യം നടക്കുമ്പോൾ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികളുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അയൽവാസികളോട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞു. താൻ വീടിന് പുറത്ത് തേങ്ങ പൊതിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അതേസമയം, സ്വതന്ത്രജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന പ്രതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL