നെയ്യാറ്റിൻകര: 15കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും മർദ്ദിക്കുകയും ചെയ്ത പ്രതിയെ 9 വർഷം കഠിന തടവിനും 75,000 രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു.പാറശാല ചെങ്കൽ സ്വദേശി സുരേഷ് കുമാറിനെയാണ് (51) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷവും ആറുമാസവും അധിക ശിക്ഷ അനുഭവിക്കണം.ഇരയായ പെൺകുട്ടിയെ പ്രതി മുൻപും പീഡിപ്പിച്ചിരുന്നു.ആ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തനിക്കെതിരെ കേസ് കൊടുത്തതിന്റെ വിരോധത്തിൽ വീണ്ടും ഉപദ്രവിക്കുകയായിരുന്നു.ആദ്യത്തെ കേസിലും പ്രതിയെ 21 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2019ലായിരുന്നു ആദ്യത്തെ സംഭവം.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പൂവച്ചൽ എഫ്.വിനോദ്,അഡ്വ.വി.ആർ.മായാദേവി എന്നിവർ ഹാജരായി.പാറശാല എസ്.എച്ച്.ഒയായിരുന്ന ഇ.കെ.സോൾജിമോനാണ് കേസന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |