SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റിന് മർദ്ദനമേറ്റതായി പരാതി

മലയിൻകീഴ്: കാറിടിച്ച് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വിളവൂർക്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാറിന് മർദ്ദനമേറ്റതായി പരാതി. ഇന്നലെ വൈകിട്ട് 3ഓടെ പൊറ്റയിൽ പാവച്ചക്കുഴിയിലായിരുന്നു സംഭവം.സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.ഇതേച്ചൊല്ലി സ്ഥലത്തുണ്ടായിരുന്ന അനിൽകുമാറുമായി വാക്കുതർക്കമുണ്ടായി.തുടർന്ന് മർദ്ദിച്ചെന്നാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ അനിൽകുമാർ നൽകിയ പരാതിയിൽ പറയുന്നത്.സ്ഥലത്തെത്തിയ പൊലീസ് കാർ സ്റ്റേഷനിലേക്ക് മാറ്റി.ഇതിനിടെ കാറിലുണ്ടായിരുന്നവരും സ്ഥലവാസികളുമായി കൈയാങ്കളിയുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL