നെയ്യാറ്റിൻകര: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ വാഹനം ആക്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. ആറാലുംമൂട് അതിയന്നൂർ സ്വദേശി അഷ്കറാണ് (28) പിടിയിലായത്. പി.കെ.കൃഷ്ണദാസിന്റെ വാഹനം തടഞ്ഞുനിറുത്തി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |