SignIn
Kerala Kaumudi Online
Monday, 02 November 2026 3.54 AM IST

സി.ദിവാകരനൊപ്പം കരുത്തും കരുതലുമായി എന്നും...

cd1

തിരുവനന്തപുരം: പൊതുപ്രവർത്തനത്തിന്റെ കല്ലുംമുള്ളും നിറഞ്ഞപാതകളിൽ സി.ദിവാകരനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന് എന്നും കരുത്തും കരുതലുമായിരുന്നു ഹേമലത.പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിന്റെ ഓരോഘട്ടത്തിലും മുന്നേറിയപ്പോഴും ഹേമലയുടെ പിന്തുണ എന്നും സി.ദിവാകരനുണ്ടായിരുന്നു.രാഷ്ട്രീയ വിവാദങ്ങളിൽ ആടിയുലഞ്ഞുപോയ ഘട്ടങ്ങളിൽപോലും കമ്മ്യൂണിസ്റ്റ്കാരിയായ അവർ,കമ്മ്യൂണിസ്റ്റ് നേതാവിന് എല്ലാ പിന്തുണയും നൽകി.ആരുടെ മുന്നിലും പതറാത്ത സി.ദിവാകരൻ ഇന്നലെ ഭാര്യയുടെ ചേതനയറ്റദേഹത്തിന് മുന്നിൽ ദുഖംതാങ്ങാനാകാതെ വിതുമ്പുകയായിരുന്നു.
'പൊതുപ്രവർത്തനംമൂലം നേരിടേണ്ടി വന്ന എല്ലാ പ്രയാസങ്ങളും ധീരതയോടെ നേരിടാൻ ഹേമയ്ക്ക് നല്ല മനക്കരുത്തുണ്ടായിരുന്നു' എന്നാണ് ആത്മകഥയായ 'കനൽ വഴികളിലൂടെ'യിൽ ദിവാകരൻ പറയുന്നത്. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജോലി നേടിയും ആരുടെയും സഹായം തേടാതെയായിരുന്നു. തുടർന്ന് അവിടെ പബ്ലിക് റിലേഷൻസ് ഓഫീസറായി മികച്ച സേവനവും നടത്തി. ഈ കാലയളവിലായിരുന്നു എൽ.എൽ.ബിയും ജേർണലിസം ഡിപ്ലോമയുമടക്കം നേടുന്നത്. ഔദ്യോഗിക തിരക്കുകൾക്കടിയിലും കുടുംബത്തിന്റെ പൂർണ്ണചുമതല ഹേമലത ഏറ്റെടുത്തു.
തിരുവനന്തപുരത്ത് ദിവാകരൻ യുവജന ഫെഡറേഷൻ ജില്ലാ സെക്രട്ടറിയായിരിക്കെ ഹേമലത എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡൻറായിരുന്നു.ഈ പരിചയം പിന്നീട് വിവാഹത്തിലേക്കെത്തി. വേദനകളും പീഡനങ്ങളും നിറഞ്ഞ ജീവിത വീഥികളിൽ തളരാതെ നടന്നപ്പോൾ കൂട്ടായെത്തിയ ഹേമലത എന്നും കരുത്തായിരുന്നുവെന്ന് ദിവാകരൻ ഓർമ്മക്കുറിപ്പുകളിൽ പറയുന്നുണ്ട്. 'ഭർത്താവിന്റെ എല്ല കാര്യങ്ങളിലും പങ്കളാളിയാകാനും അഭിപ്രായം പറയാനും തുല്യഅവകാശമുള്ള ഉത്തമയായ ഭാര്യ'എന്നും ഹേമലതയെക്കുറിച്ച് ദിവാകരൻ കുറിക്കുന്നു.മോസ്‌കോയിലെ പാർട്ടി വിദ്യഭ്യാസത്തിന് താൻ പോയപ്പോൾ നീണ്ട 11 മാസം വിവാഹം കഴിച്ച പെൺകുട്ടിയെ അവരുടെ അമ്മയോടൊപ്പം പറഞ്ഞുവിട്ടതും അതുമൂലം ഭാര്യ അനുഭവിച്ച ഏകാന്തയുടൈ ദുഖവും ദിവാകരന്റെ മനസിൽ എപ്പോഴുമുണ്ട്.എന്നാൽ പരാതിയോ പരിഭവമോ കൂടാതെ ആ കാലം ഹേമ തരണം ചെയ്തതും ദിവാകരൻ എടുത്തുപറയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL