SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

ചൂണ്ടിക്കൽ-കോട്ടയാംവിള റോഡ് പൊട്ടിപ്പൊളിഞ്ഞു

vld-1

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ മണത്തോട്ടം വാർഡിലുൾപ്പെട്ട ചൂണ്ടിക്കൽ-കോട്ടയാംവിള റോഡ് തകർന്നിട്ട് നാളുകളേറെയായി. നിരവധി തവണ റോഡിന്റ ശോചനീയാവസ്ഥയെ കുറിച്ച് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ അറിയിച്ചുവെങ്കിലും റോഡ് നന്നാക്കാൻ യാതൊരു നടപടിയുമുണ്ടായില്ല. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനൾ കടന്നുപോകുന്ന റോഡിൽ മഴപെയ്തതോടെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

മണത്തോട്ടം വാർഡിൽ ഉൾപ്പെട്ടതാണ് റോഡെങ്കിലും പഞ്ചായത്ത് തിരെഞ്ഞെടുപ്പിന് മുമ്പുണ്ടായ വാർഡ് വിഭജനത്തിൽ പൊന്നമ്പി വാർഡിലേക്ക് മാറിയതായും ജനപ്രതിനിധികൾ പറയുന്നു. ഇരുവാർഡിലെയും ജനപ്രതിനിധികളെ നാട്ടുകാർ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞുവെങ്കിലും ഇരുവരും അവരുടെ വാർഡുകളിലുള്ളതല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കുഴിയിലെ വെള്ളത്തിലിറങ്ങാതെ സ്കൂൾ കുട്ടികൾക്ക് ഇതുവഴി കടന്നുപോകാനാകാത്ത അവസ്ഥയാണ്. നേരത്തേ റോഡിന്റെ ശോചനീയാവസ്ഥയിൽ നാട്ടുകാർ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചിരുന്നു. നടപടിയായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL