SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി

1

ഫോർട്ട്കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിന് മാതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. അമരാവതി വിശാലാക്ഷി ലെയ്‌നിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (78)ആണ് കൊലപ്പെട്ടത്. മകൻ കണ്ണനെ (52) ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. പെൻഷൻ കിട്ടിയ പണം മദ്യം വാങ്ങാൻ നൽകാതിരുന്നതിൽ പ്രകോപിതനായി ലക്ഷ്മിയെ ക്രൂരമായി മർദിക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സഹോദരൻ പാചക വാതക സിലിണ്ടർ കൊണ്ടുപോയതിനെ ചൊല്ലിയും തർക്കമുണ്ടായി. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഡിവിഷൻ കൗൺസിലർ പ്രിയ പ്രശാന്ത് എത്തി പൊലീസിനെ വിളിക്കുകയും അവശനിലയിലായ ലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കണ്ണൻ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെളി ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ശ്രീജ, ഷൈല, കണ്ണൻ, രാജേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL