SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

പെരുങ്കടവിളയിലെ 'പകുതി കച്ചേരി' സംരക്ഷിത സ്മാരകമാക്കണം

555

നെയ്യാറ്റിൻകര: തിരുവിതാംകൂർ രാജഭരണകാലത്തെ ചരിത്ര ശേഷിപ്പായ പെരുങ്കടവിള വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന 'പകുതി കച്ചേരി' മന്ദിരം സംരക്ഷിക്കണമെന്ന ആവശ്യം ഉയ‌ർന്നു. നൂറു വർഷത്തിലേറെ പഴക്കമുള്ള മുൻകാല വാസ്തുവിദ്യയുടെ നി‌ർമ്മാണ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന സർക്കാ‌ർ നിർദ്ദേശം പാലിച്ച് ഈ കെട്ടിടവും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈതൃകമന്ദിരം പുരാവസ്തുവകുപ്പിന് കൈമാറി സംരക്ഷിക്കണമെന്ന പരിസ്ഥിതിസംഘടനകളുടെ ആവശ്യവും സർക്കാർ പരിഗണിച്ചിട്ടില്ല. രാജഭരണകാലത്തെ വ്യവഹാരങ്ങൾ തീർപ്പ് കല്പിക്കുന്ന കേന്ദ്രമായിരുന്നു പകുതി കച്ചേരി. പെരുങ്കടവിള പഴയ ചെക്പോസ്റ്റ് ജംഗ്ഷനിലാണ് പകുതി കച്ചേരി സ്ഥിതി ചെയ്യുന്നത്. ജനാധിപത്യസർക്കാർ വന്നതോടെ പകുതി കച്ചേരി വില്ലേജ് ഓഫീസാക്കി. പുതിയ വില്ലേജ് ഓഫീസ് ഉദ്ഘാടനവേളയിൽ തണൽവേദിയെന്ന പരിസ്ഥിതിസംഘടന പകുതി കച്ചേരി മന്ദിരം പുരാവസ്തുവകുപ്പിന് കൈമാറണമെന്ന ആവശ്യവുമായി മന്ത്രിയായിരുന്ന അടൂർ പ്രകാശിന് നിവേദനം നൽകിയിരുന്നു.

ദീർഘകാലം വില്ലേജ് ഓഫീസായി പ്രവർത്തിച്ചു

നാല്പത് സെന്റ് സ്ഥലത്തിലെ പകുതി കച്ചേരിയിലായിരുന്നു ദീർഘകാലം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പകുതി കച്ചേരിക്ക്‌ തൊട്ടടുത്തായി പുതിയ വില്ലേജ് ഓഫീസ് മന്ദിരം പണിയുകയും ഓഫീസ് ഇതിലേക്ക്‌ മാറുകയും ചെയ്തു. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസ് മാറിയതോടെ പഴയ പൈതൃകമന്ദിരത്തെ നവീകരിക്കാനോ സംരക്ഷിക്കാനോ റവന്യൂവകുപ്പ് തയ്യാറായില്ല.

രാജഭരണകാലത്തെ ശംഖ് മുദ്ര അടയാളപ്പെടുത്തിയ പകുതി കച്ചേരിയുടെ മേൽക്കൂര ഭാഗികമായി തകർന്ന നിലയിലാണ്. ചുമരിനും കേടുപാടുകളുണ്ടായി.

ഓടുകൾ പൊട്ടിയതിനാൽ മഴക്കാലത്ത് വെള്ളം കെട്ടിടത്തിനകത്ത് ഇറങ്ങുന്നതിനാൽ തടികൊണ്ടുള്ള മേൽക്കൂരയും കാലപ്പഴക്കത്താൽ നശിച്ചുതുടങ്ങി.

തുടർച്ചയായി മഴ പെയ്താൽ മേൽക്കൂരയും ചുമരും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL