SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

എൽ.പി സ്‌കൂളിന് സമീപം റോഡിൽ അപായക്കുഴികൾ

photo

നെടുമങ്ങാട്: വലിയ കുഴികൾ രൂപപ്പെട്ടതോടെ നെടുമങ്ങാട്-മുക്കോല-പൂവത്തൂർ റോഡിൽ ഗവൺമെന്റ് എൽ.പി.എസിനും കൂടാരപ്പള്ളിക്കും സമീപം അപകടക്കെണി. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. കെ.എസ്.ആർ.ടി.സി ബസുകളും നിരവധി സ്കൂൾ ബസുകളുമുൾപ്പടെ നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ദിനംപ്രതി ആശ്രയിക്കുന്ന പ്രധാന റോഡിലാണ് അപകടം പതിയിരിക്കുന്നത്.

ബസുകളോ മറ്റ് വലിയ വാഹനങ്ങളോ എതിരെ വരുമ്പോൾ വശം കൊടുക്കാൻ പോലും പറ്റാത്ത നിലയിലാണ് റോഡിലെ ദുർഘടാവസ്ഥ. എതിരെ വരുന്ന വാഹനങ്ങൾക്ക് വഴി നൽകാനായി വശങ്ങളിലേക്ക് ഒതുക്കിയാൽ ഇടിഞ്ഞുതാഴ്ന്ന കുഴിയിലേക്ക് പതിച്ച് അപകടമുണ്ടാവും. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചവുമില്ല.‎ രണ്ട് സ്ഥലങ്ങളിലായി റോഡിന്റെ സൈഡുകൾ ഇടിഞ്ഞു പോയതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.

ഭീഷണിയായി കാടും പടർപ്പും

മുന്നറിയിപ്പ് ബോർഡുകൾ നാട്ടുകയോ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഓടകൾ ഇല്ലാത്തതാണ് മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചുപോകാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.‎ കൂടാരപ്പള്ളി ഭാഗത്ത് റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്തോട് ചേർന്ന് വശങ്ങൾ കാടുപിടിച്ചു കിടക്കുന്നതിനാൽ കാൽനടയാത്രയും ദുഷ്കരമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വശങ്ങളിലേക്ക് മാറി നടക്കാൻ ഇടമില്ലാത്തവിധം കാടും പടർപ്പും നിറഞ്ഞത് സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. ‎ ‎ ‎ ‎ ‎

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL