SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

ചെളിക്കളമായി കൊടുപ്പിൽ റോഡ്

koduppilvellam

മുടപുരം: അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം കൊടുപ്പിൽ ജംഗ്ഷനിൽ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് കാൽനട- വാഹന യാത്രക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഒരു മഴപെയ്താൽ വെള്ളം ഒഴുകിപോകാൻ മാർഗ്ഗമില്ലാത്തതിനാൽ റോഡിൽ വെള്ളം കെട്ടിനിന്ന് റോഡ് കുളമായി മാറും. ദിവസങ്ങൾ കഴിയുമ്പോൾ അത് ചെളിക്കളമാകും. പിന്നെ അതുവഴി നടന്നാൽ കാൽനട യാത്രക്കാരും യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും ചെളിയിൽ തെന്നി മറിഞ്ഞു വീഴും. ഇത്തരം അപകടങ്ങൾ ഇവിടെ നിത്യ സംഭവമായി മാറി. ഒരു മഴ പെയ്താൽ രണ്ടാഴ്ച കഴിഞ്ഞേ കാൽനട യാത്ര സാദ്ധ്യമാകു. അതിനാൽ യാത്രക്കാരുടെ കഷ്ടപ്പാട് മാറ്റാൻ ഇവിടെ ഓട നിർമ്മിച്ചോ ചപ്പാത്ത് കെട്ടിയോ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഴവെള്ളം കെട്ടിക്കിടക്കുന്നു

മുട്ടപ്പലം നാഗർനട റോഡ്, പെരുങ്ങുഴി കൃഷ്ണപുരത്തുനിന്നുള്ള റോഡ്,പെരുങ്ങുഴി അനുപമ ജംഗ്ഷനിൽ നിന്നുള്ള റോഡ് എന്നിവ വന്നുചേരുന്ന ജംഗ്ഷനാണിത്. ഈ റോഡുകളിൽ നിന്നെല്ലാം മഴവെള്ളം ഇവിടെ ഒഴുകിയെത്തും. നേരത്തെ വെള്ളം മുട്ടപ്പലം പാടത്തേക്ക് ഒഴുകിപ്പോകാൻ മാർഗമുണ്ടായിരുന്നു.ഇപ്പോഴതില്ല. ഇതാണ് വെള്ളക്കെട്ടിന് കാരണം.

പൊറുതിമുട്ടി ജനം

ചെറുകോട്ടുകോണം ചിറയിൽ നിന്നുള്ള തോട് പതിറ്റാണ്ടുകൾക്ക് മുമ്പ് നികത്തിയാണ് ഈ റോഡ് നിർമ്മിച്ചത്. ഈ പ്രദേശത്തുകാർക്ക് പെരുങ്ങുഴിയിൽ പോകുന്നതിനുള്ള ഏക റോഡാണിത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കേണ്ട ഈ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വളരെ കഷ്ടപ്പാടുണ്ടാക്കുന്നു.

തകർന്നുകിടക്കുന്ന റോഡുകൾ റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം. അതിന് അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL