
കാലടി: അയ്യമ്പുഴ ചാത്തക്കുളം ഭാഗത്ത് പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള രണ്ടുലക്ഷം രൂപ വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച കേസിൽ നാലു പേർ പിടിയിലായി. അയ്യമ്പുഴ ചുള്ളി എലിഞ്ഞേലി വീട്ടിൽ ജോയൽ (25), അയ്യമ്പുഴ കട്ടിംഗ് നെടുവേലി വീട്ടിൽ ജിത്തു (22), മഞ്ഞപ്ര സെബിപുരം മേപ്പിള്ളി പ്രിൻസ് (21), അയ്യമ്പുഴ കട്ടിംഗ് നെടുവേലി വിഷ്ണു (27) എന്നിവരെയാണ് അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 17ന് രാത്രിയിലാണ് പോത്തുകളെ മോഷ്ടിച്ചത്. കാലടി സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഷാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.എച്ച് .ഒ എൻ.ആർ. ആതിര, എ.എസ്.ഐമാരായ സെബി, റോസ, സി.പി.ഒ മാരായ പ്രസാദ്, ദിലീപ്, സുമേഷ്, അരുൺ ജോൺസൺ, രാജേഷ്, സൂരജ്, സന്ദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |