തൃശൂർ: മദ്യപാനത്തിനിടെ ബൈക്ക് ഓടിക്കാൻ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുണിന് (43) ആണ് പരിക്കേറ്റത്. സംഭവത്തിൽ സുഹൃത്തായ വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ (37) വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വേലൂപ്പാടത്തെ പ്രിയന്റെ വീട്ടിലായിരുന്നു സംഭവം. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രിയന്റെ ബൈക്ക് ഓടിക്കാൻ അരുൺ ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ തർക്കമുണ്ടായി. ഇതിനിടെ അരുൺ ഇരുമ്പുവടി ഉപയോഗിച്ച് പ്രിയന്റെ തലയ്ക്കടിച്ചു. ഇതിൽ പ്രകോപിതനായ പ്രിയൻ എയർഗൺ എടുത്ത് അരുണിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |