SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.16 AM IST

കൊവിഡ് 523 പേർക്ക്

covid-19

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 523 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 465 പേർ രോഗമുക്തരായി. നിലവിൽ 4169 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നാല് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കുടപ്പനക്കുന്ന് സ്വദേശി സുമതി (65), പാൽക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരൻ നായർ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശി പ്രേമ (60) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 371 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ആറു പേർ ആരോഗ്യപ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 2216

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 31611

ഇന്നലെ രോഗമുക്തി നേടിയവർ - 465

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1269

 ചികിത്സയിലുള്ളവർ - 4169

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL