SignIn
Kerala Kaumudi Online
Saturday, 03 October 2026 8.36 AM IST

ഭക്ഷ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പച്ചക്കറി വിളവെടുപ്പ്

vegitables

തിരുവനന്തപുരം:ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്റെ ഔദ്യോഗിക വസതിയായ വെളളയമ്പലത്തെ അജന്തയിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് മന്ത്രിയും കുടുംബവും കൃഷിമന്ത്രി പി. പ്രസാദും ചേർന്ന് നിർവഹിച്ചു. ഔദ്യോഗിക വസതിയിൽ 5 സെന്റ് സ്ഥലത്താണ് മന്ത്രി പച്ചക്കറി തോട്ടമൊരുക്കിയത്. വെണ്ട, പയർ, വഴുതന, മുളക്, തക്കാളി എന്നിവ മന്ത്രിയും പത്നി ആർ. ലതാദേവിയും ചേർന്നായിരുന്നു കൃഷി ചെയ്തത്. ഔദ്യോഗിക വസതിയിലെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്നും മത്സ്യകൃഷിയും ഒപ്പം നടത്താൻ പദ്ധതിയുളളതായും ജി.ആർ. അനിൽ പറഞ്ഞു. കൃഷി അഡിഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, ജില്ലാ കൃഷി ഓഫീസർ കെ.എം. രാജു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, VEGITABLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL