SignIn
Kerala Kaumudi Online
Saturday, 03 October 2026 2.50 AM IST

അപകടക്കെണിയായി പൈപ്പ് ലൈൻ കുഴികൾ

photo

​പാലോട്: പെരിങ്ങമ്മല - പാലോട് പ്രധാന പാതയോരങ്ങളിൽ കുഴിയെടുത്ത് നടത്തുന്ന ജല അതോറിട്ടിയുടെ അറ്റകുറ്റപ്പണികൾ കാരണം യാത്രക്കാർ ദുരിതത്തിൽ.ജലജീവൻ മിഷന്റെ ഭാഗമായി സ്ഥാപിച്ച കുടിവെള്ള പൈപ്പ്‌‌ലൈനുകളിലെ ചോർച്ച പരിഹരിക്കുന്നതിനാണ് കുഴിയെടുക്കുന്നതെന്നാണ് ബന്ധപ്പെട്ട കരാർത്തൊഴിലാളികൾ പറയുന്നത്.
​എന്നാൽ ഇതിനായി നിരന്തരം റോഡിന്റെ വശങ്ങളും നടപ്പാതകളും കുഴിക്കുന്നതും, പണികൾ പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും കുഴികൾ മൂടാത്തതും ഗതാഗത തടസത്തിന് കാരണമാകുന്നു.റോഡിലേക്ക് മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുന്നത് കാരണം കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും അപകടഭീഷണിയിലാണ്.​രാത്രികാലങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ വെളിച്ചമോ സ്ഥാപിക്കാത്തത് അപകടസാദ്ധ്യത ഇരട്ടിയാക്കുന്നു.എത്രയും വേഗം കുഴികൾ മൂടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL